Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Complaints

Ernakulam

നൂ​റു ദി​വ​സ​ത്തി​ന​കം പ്ര​ധാ​ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഡി​വി​ഷ​ണ​ൽ അ​ദാ​ല​ത്തി​ൽ മ​നു​ഷ്യ–​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ച​തി​നൊ​പ്പം പ്ര​ധാ​ന പ​രാ​തി​ക​ൾ​ക്ക് നൂ​റു​ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​നും തീ​രു​മാ​ന​മാ​യി.

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് ഡി.​കെ. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ പ്ര​ധാ​ന മ​നു​ഷ്യ–​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തോ​ത്, മ​ര​ണ​നി​ര​ക്ക് എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി​രു​ന്ന പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​നു​ഷ്യ–​വ​ന്യ​ജീ​വി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.
കോ​ൺ​ഫ്ലി​ക്ട് ലാ​ൻ​ഡ്സ്കേ​പ്പാ​യി തി​രി​ച്ച​റി​ഞ്ഞ 12 മേ​ഖ​ല​ക​ളി​ലെ പ​രാ​തി​ക​ൾ നൂ​റ് ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ​രാ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വേ​ഗ​ത്തി​ൽ പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​ന്യ​ജീ​വി സാ​ന്നി​ധ്യം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ എ​ഐ അ​ധി​ഷ്ഠി​ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ച് അ​ത​നു​സ​രി​ച്ചു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ പു​തി​യ പ്ലാ​ന്‍റേ​ഷ​ൻ രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നാ​യി 25 പു​തി​യ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കും.

കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ എം-​പാ​ന​ൽ​ഡ് ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​വും, ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ്രാ​ദേ​ശി​ക റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up